ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക്





ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക്

2019-2025 കാലയളവിലെ ദേവസ്വം ബോർഡിലെ ഉന്നതർക്ക് എതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) അന്വേഷണം തുടങ്ങി. നിലവിലെയും,2019യും ഉന്നതരുടെ പങ്കാളിത്തമാണ് എസ്ഐടി വിശദമായി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടർന്നാണ് അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതർക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.

2019-ൽ സ്വർണക്കൊള്ള നടന്നു എന്നും 2025-ൽ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നുമാണ് കോടതി നരീക്ഷച്ചത്.

സ്വർണക്കൊള്ളയുടെ പ്രധാന സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണം എത്തിനിൽക്കുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റി കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന സ്വർണം കണ്ടെത്തി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ബോർഡ് ഉന്നതർക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ ശക്തമായ തെളിവുകൾ ആവശ്യമാണ്. ഇതിനായി എസ്ഐടി ദേവസ്വം ബോർഡിലെ മിനിറ്റ്സുകൾ ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്
أحدث أقدم