
പേരാമ്പ്രയില്‍ നടന്നത് പൊലീസ് അതിക്രമമാണെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടായെന്നുമുള്ള ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. ശബരിമലയിലെ സ്വർണ്ണക്കൊള്ള മറച്ചുവെയ്ക്കാനായിരുന്നു ഈ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ അവിടെ എത്തിയതുകൊണ്ടാണ് ആക്രമണമുണ്ടായതെന്ന് പ്രചരിപ്പിച്ചു. ലാത്തി ചാര്‍ജ് ഉണ്ടായില്ലെന്ന് എസ് പി വ്യാജപ്രചാരണം നടത്തി. ഒരേ പൊലീസ് ഉദ്യോഗസ്ഥന്‍ ആസൂത്രിതമായി തലയിലും മൂക്കിലുമിടിച്ചു . അഭിലാഷ് ഡേവിഡെന്ന പൊലീസുകാരനാണ് തന്നെ ആക്രമിച്ചത്. ഇയാൾ 2023 ജനുവരി 16-ന് പിരിച്ചുവിട്ട മൂന്ന് പൊലീസുകാരില്‍ ഒരാളാണ്. ഗുണ്ടാ ബന്ധത്തിന്റെപേരിലായിരുന്നു പിരിച്ചുവിടല്‍. എന്നിട്ട് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. വടകര കണ്‍ട്രോള്‍ റൂം സിഐയാണിയാള്‍. പേരാമ്പ്രയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് അഭിലാഷാണ്. ഇയാൾ സിപിഐഎം ഗുണ്ടയാണ്.