
കലാമണ്ഡലത്തിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെങ്കിൽ ചാൻസലർ നടപടി എടുക്കട്ടെയെന്ന് മന്ത്രി സജിചെറിയാൻ. ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ മന്ത്രി തള്ളി. കലാമണ്ഡലത്തിൽ രാഷ്ട്രീയ നിയമനം നടന്നിട്ടുണ്ടെന്ന് തെളിയിക്കാനും മന്ത്രി വെല്ലുവിളിച്ചു.
കലാമണ്ഡലത്തിൽ പഠിപ്പിക്കുന്നത് പാട്ടും ഡാൻസുമാണ്. ഇ-മെയിൽ അയക്കലല്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളർച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ മല്ലികാ സാരാഭായ് പറഞ്ഞത്.
പാർട്ടിക്കാരെ വെക്കാം, പക്ഷേ കഴിവ് വേണം, വൈസ് ചാൻസലറും രജിസ്ട്രാറും അല്ലാതെ ഇംഗ്ലീഷിൽ മെയിൽ അയക്കാൻ അറിയുന്ന ഒരാൾ പോലുമില്ലെന്നുമായിരുന്നു ആരോപണം. നേരത്തെ മല്ലികയെ തള്ളി വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണനും രംഗത്തെത്തിയിരുന്നു.