കഴിഞ്ഞ ദിവസം ഉച്ചയോടടുത്താണ് സംഭവം. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തോടടുത്തു രണ്ടു പായ്ക്കപ്പലുകൾ എത്തിയെന്ന വിവരത്തെ തുടർന്ന് വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് എസ്ഐമാരായ ജോസ്, വിനോദ്, സിപിഒ സുരേഷ് എന്നിവരുൾപ്പെട്ട സംഘം പട്രോളിങ് ബോട്ടിൽ സ്ഥഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു. കപ്പലുകളിലൊന്നാണ് തീരത്തോടടുത്ത് വന്നത്. ശംഖുമുഖത്തെ നാവികസേനാ ദിനാഘോഷത്തിനോടനുബന്ധിച്ച് അതീവ സുരക്ഷ ക്രമീകരണങ്ങൾ വിഴിഞ്ഞം ഉൾപ്പെടെ തീരത്തും കടലിലും സജ്ജമാക്കുകയാണ്. ഇതു സംബന്ധിച്ച പരിശോധനകൾക്കാണ് കപ്പലുകൾ എത്തിയതെന്നാണ് വിവരം