രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്.ഡൽഹി സർവകലാശാലയിലാണ് സംഭവം.അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ വിദ്യാർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാക്കുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പെൺകുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം നടന്നത്.
മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി കൈ ഉപയോഗിച്ച് തടയുകയായിരുന്നു പെൺകുട്ടി. ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളായ മൂന്ന് യുവാക്കളെ പൊലീസിന്റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അക്രമികളിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്.