കൊച്ചി: അഞ്ചു വയസ്സുകാരി നിയക്ക് ആശ്വസമായി നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി. മമ്മൂട്ടി ഇടപെട്ടാണ് മൂത്രനാളിയിലുണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തത്. ദിവസ വേതനക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനം മാത്രം ആശ്രയമായ കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ മമ്മൂട്ടി, നിയയെ ‘വാത്സല്യം’ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു.കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ മേലൂർ സ്വദേശിയായ നിഥുൻ കെ സിയുടെ മകളുടെ ശസ്ത്രക്രിയ നടത്തിയത്.
മമ്മൂട്ടിയുടെ ഇടപെടൽ…വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ…
Deepak Toms
0
Tags
Top Stories