✒️ ജോവാൻ മധുമല
പാമ്പാടി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വാര്‍ഡ് സംവരണ നറുക്കെടുപ്പ് പ്രതീക്ഷകള്‍ തകിടം മറിച്ചു., സ്ഥിരമായി അടുത്തു കിടക്കുന്ന രണ്ട് വാർഡുകളിൽ മത്സരിച്ചവർ പ്രസ്തുത രണ്ട് വാർഡും സ്തീ സംവരണം വന്നപ്പോൾ കടുത്ത നിരാശയിലാണ് ഇനി ആശ്രയം ബ്ളോക്ക് പഞ്ചായത്താണ് വീണ്ടും മത്സരിക്കാൻ നേതാക്കളുടെ കൗപീനം വരെ ഇത്തരക്കാർ കഴുകാനും റെഡിയാണെന്ന് സോഷ്യൽ മീഡിയ ട്രോളുകൾ പറയുന്നു ഞണ്ടുകളോടാണ് ഇവരെ ഉപമിച്ചിരിക്കുന്നത്
അതേ സമയം രാഷ്ടീയം തൊഴിലാക്കി ഒരേ വാർഡിൽ ഞണ്ട് കടിച്ച പോലെ കടിച്ചു തൂങ്ങിക്കിടക്കുന്നവരിൽ ചിലർക്ക് അനുകൂലമായി ആ വാർഡ് വീണ്ടും കിട്ടിയവരും ഉണ്ട് കിളവൻമാരും കിളവികളും യുവതക്ക് വഴിമാറുന്നില്ല എന്ന ആക്ഷേപവും പല പഞ്ചായത്തിലും ജനങ്ങക്ക് ഇടയിൽ സംസാരവിഷയം ആയിട്ടുണ്ട്
പലരും മത്സരിക്കാന്‍ കരുതിവെച്ച വാര്‍ഡുകള്‍ സംവരണപ്പട്ടികയില്‍ ഉള്‍പ്പെട്ടു. എന്നത് അവരുടെ ഉറക്കം കെടുത്തി
സ്ഥാനാര്‍ഥിത്വം മോഹിച്ച് വാര്‍ഡില്‍ വലിയ തുക ചെലവഴിച്ച് സാന്നിധ്യം അറിയിച്ചവര്‍ക്ക് പണവും സമയവും നഷ്ടപ്പെടുകയും ചെയ്തു.
ഒന്നല്ലെങ്കില്‍ മറ്റൊന്ന് മോഹിച്ച അതിമോഹികള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്.
ഒന്ന് വനിതാ സംവരണമാകുകയും മറ്റൊന്ന് എസ് സി സംവരണ വാര്‍ഡാക്കുകയും ചെയ്തതാണ് തിരിച്ചടിയായത്.
എങ്ങനെയെങ്കിലും ഒന്ന് മത്സരിക്കാന്‍ മോഹം വെച്ചവര്‍ക്കും ഒരു തവണ പ്രസിഡന്റ് പദവി കൊതിച്ചവര്‍ക്കും വലിയ നിരാശയാണുണ്ടായിട്ടുള്ളത്.
അതേ സമയം രണ്ട് ഞ്ചായത്തിൽ 4 തവണ മത്സരിച്ചിട്ടും കൊതിതീരാതെ വീണ്ടും വയസ്സും പ്രായാധിക്യവും മറന്ന് വീണ്ടും മത്സരിക്കാൻ എന്ത് വിടുവേലയും ചെയ്യാൻ ഒരുക്കമുള്ളവരും സംസ്ഥാനത്തിൻ്റെ പല പഞ്ചായത്തിലും ഉണ്ട് ഇവർക്ക് പ്രാധമിക കൃത്യം പോലും ചെയ്യാൻ പരസഹായം വേണമെങ്കിലും സ്ഥാനാർത്ഥി മോഹത്തിന് യാതൊരു കുറവും ഇല്ലെന്നാണ് പറയപ്പെടുന്നത്
ഇനി ഏതെങ്കിലും വിധേന ജനറല്‍ വാര്‍ഡിലേക്ക് മാറാമെന്ന് കരുതിയവരെ തടയാന്‍ വാര്‍ഡിലെ പ്രമുഖര്‍ കോട്ട കെട്ടി കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ജനറല്‍ വാര്‍ഡുകാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നയ പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. വാര്‍ഡില്‍ തന്നെ സ്ഥാനാര്‍ഥിയാകാന്‍ ശേഷിയുള്ളവരുണ്ട്. ദേശാടനപ്പക്ഷികള്‍ക്കിടമില്ല എന്ന രീതിയിലുള്ള പോസ്റ്ററുകളാണ് പ്രചരിപ്പിക്കുന്നത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ വാര്‍ഡുകള്‍ നിലവില്‍ വന്നിട്ടുണ്ട്. പുതിയ വാര്‍ഡുകളുമായി ബന്ധപ്പെട്ട മുന്നണി ചര്‍ച്ച പൂര്‍ത്തീകരിച്ചിട്ടുമില്ല.
നറുക്കെടുപ്പില്‍ സ്ഥാന മോഹികള്‍ക്ക് കാലിടറിയെങ്കിലും വനിതാ പ്രവര്‍ത്തകര്‍ക്ക് ഓര്‍ക്കാപ്പുറത്ത് മത്സരിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്.
മുന്നേറ്റ നിരയിലുള്ള പലര്‍ക്കും അവസരം നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം നിരയിലുള്ള ചിലര്‍ക്കെങ്കിലും നറുക്കെടുപ്പ് അനുഗ്രഹമായി തീര്‍ന്നിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശികവാദത്തിന് വലിയ മുന്‍തൂക്കമുണ്ട്. അവസരം നഷ്ടപ്പെട്ട ചിലര്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടില്ല. പുതിയ ഇടം തേടിയുള്ള അലച്ചിലിലാണ്.
മത്സരിക്കാന്‍ രണ്ടും മൂന്നുംപേര്‍ തിക്കിത്തിരക്കിയിരുന്ന വാര്‍ഡുകള്‍ സംവരണത്തില്‍പ്പെട്ടത്തോടെ ആർക്കും വേണ്ടാത്ത അവസ്ഥ ആയി.
കസേര മോഹിച്ചു നടന്ന ചില സീറ്റ് മോഹികളെ ഇനി പ്രവര്‍ത്തിക്കാന്‍ കിട്ടുമോയെന്ന സംശയവും പാര്‍ട്ടികള്‍ക്ക് ഇല്ലാതില്ല. റിബൽ ശല്യം ഇത്തവണയും എല്ലാ മുന്നണിക്കും ഭീഷണിയാകാനുള്ള സാധ്യത ഉണ്ട് എന്തായാലും 27 ആം തീയതിയോട് കൂടി സ്ഥാനാർത്ഥികളുടെ പൂർണ്ണവിവരം എല്ലാ പഞ്ചായത്തിലും പുറത്തു വരുമെന്ന് കരുതാം