റോഡിലേക്ക് ചാഞ്ഞ മരച്ചില്ലയിൽ തട്ടാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, സ്കൂട്ടർ യാത്രിക വീണത് ട്രെക്കിന് മുന്നിലേക്ക്


റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന ചില്ലയിൽ തട്ടാതിരിക്കാനുള്ള ശ്രമം. സ്കൂട്ട‍ർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സംഭവം. സഹോദരനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന പ്രിയങ്ക എന്ന 26കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന പ്രിയങ്ക വാഹനം വെട്ടിച്ചതോടെ റോഡിലേക്ക് വീഴുകയായിരുന്നു. ഇതേസമയം എതിർ ദിശയിൽ വന്ന ട്രക്ക് 26കാരിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രിയങ്ക കുമാരി ആലൂർ ബിഡിഎ ഫേസ് 2ലാണ് താമസിച്ചിരുന്നത്. 34കാരനായ സഹോദരൻ നരേഷ് കുമാറിനൊപ്പമായിരുന്നു പ്രിയങ്ക യാത്ര ചെയ്തിരുന്നത്. നിലാമംഗലയ്ക്ക് സമീപത്ത് വച്ച് ഹുസ്കൂർ മെയിൻ റോഡിൽ വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10.45ഓടെയാണ് അപകടമുണ്ടായത്. മരച്ചില്ലയിൽ തട്ടാതിരിക്കാൻ സ്കൂട്ടർ പെട്ടെന്ന് വലത്തോട്ട് തിരിച്ചതോടെയാണ് ബാലൻസ് നഷ്ടമായി യുവതി റോഡിലേക്ക് വീണത്.

Previous Post Next Post