സ്വർണം ചെമ്പാക്കിയ വിദ്യ; രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പിണറായി വിജയന് നൽകണം’

        

സ്വർണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പിണറായി വിജയന് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒറിജിനൽ സ്വർണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളെ നോക്കി തത്വമസി എന്ന് പറഞ്ഞ പിണറായി വിജയന് തത്വമസിയുടെ അർത്ഥം പോലും അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

കല്ലും മുള്ളും കാലുക്ക് മെത്ത എന്നത് തെറ്റിച്ചു പറഞ്ഞ മുഖ്യമന്ത്രി വിശ്വാസ സംഗമം എന്ന പേരിൽ അയ്യപ്പനെ പറ്റിക്കാനാണ് പോയതെന്നും വിഡി സതീശൻ ആരോപിച്ചു. വിശ്വാസ സംഗമം കഴിഞ്ഞ് തിരുവനന്തപുരം എത്തിയപ്പോഴേക്ക് അയ്യപ്പൻ പണി കൊടുത്തു. സ്വർണം പൊതിയാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുക്കാൻ ദേവസ്വം പ്രസിഡന്റ് പ്രശാന്ത് നിർബന്ധം പിടിച്ചതായും പോറ്റിക്ക് കൊടുത്താലെ പണം കൈ നിറയെ കിട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Previous Post Next Post