ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ മുങ്ങാൻ ശ്രമിച്ച അഞ്ചം​ഗ സംഘം പിടിയിലായി. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ സ്ഥലംവിടാൻ ശ്രമിച്ചത്




ജയ്പൂർ: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ മുങ്ങാൻ ശ്രമിച്ച അഞ്ചം​ഗ സംഘം പിടിയിലായി. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ സ്ഥലംവിടാൻ ശ്രമിച്ചത്. ഇതോടെ ഹോട്ടൽ ജീവനക്കാർ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഒക്ടോബർ 25-ന് രാജസ്ഥാനിലെ സിയാവ ഗ്രാമത്തിന് സമീപമുള്ള ‘ഹാപ്പി ഡേ’ ഹോട്ടലിലാണ് സംഭവം നടന്നത്. ഗുജറാത്തിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തിയ സംഘമാണ് ഭക്ഷണം കഴിക്കാനായി ‘ഹാപ്പി ഡേ’ ഹോട്ടലിൽ കയറിയത്. പതിനായിരം രൂപയുടെ ഭക്ഷണം കഴിച്ച സംഘം ശുചിമുറി വഴി പുറത്തുകടന്നതോടെ ഹോട്ടൽ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സ്ത്രീകളടക്കം അഞ്ചംഗ സംഘം ഭക്ഷണം കഴിച്ചതിന് ശേഷം കാറിൽ കയറി മുങ്ങുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ക്യാമറകൾ സഹായിയായി. ദൃശ്യങ്ങൾ പരിശോധിച്ച ജീവനക്കാർ ഉടൻ കാറുമായി പിന്തുടർന്നു. പൊലീസിനെയും വിവരം അറിയിച്ചതോടെ ഗുജറാത്ത് അതിർത്തിക്കടുത്ത് സംഘത്തെ പിടികൂടി.

أحدث أقدم