യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ബഹ്‌റൈനിൽ ഗംഭീര സ്വീകരണം




മനാമ :പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും, ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭയിലെ രണ്ടാം സ്ഥാനീയനുമായ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നു.

ഇന്ന് രാവിലെ 6:40 ന് ബഹ്‌റൈൻ എയർപോർട്ടിൽ എത്തിയ ബാവയെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവദോസിയോസ് തിരുമേനിയും, ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിയും, വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠരും, പള്ളി ഭാരവാഹികളും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് ഇന്ന് ( വ്യാഴം) വൈകുന്നേരം 7:00 മണിക്ക് സന്ധ്യാ പ്രാർത്ഥനയോട് കൂടി മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃദീയൻ പാത്രിയാർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയും നടത്തപ്പെടുന്നു.

ഒക്ടോബർ 24 ആം തീയതി വെള്ളിയാഴ്ച്ച രാവിലെ 6:45 ന് പ്രഭാത നമസ്ക്കാരവും, തുടർന്ന് 8 മണിക്ക് ശ്രേഷ്ഠ ബാവാ വി. കുർബാന അർപ്പിക്കും.


أحدث أقدم