മുട്ടിൽ മരംമുറി കേസിൽ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം നൽകുന്നത് വൈകുകയാണ്. കേസിൽ ഇനിയും നാല് കുറ്റപത്രങ്ങൾ കൂടി സമർപ്പിക്കാനുണ്ട്. അതേസമയം, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ കനത്ത ആശങ്കയിലാണ്. കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായി എന്നാണ് ഉയരുന്ന വിമർശനം.