സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തില്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തൈക്കടപ്പുറത്തെ വീട്ടില്‍നിന്ന് കോളജിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോഴാണ് സംഭവം.

വീട്ടില്‍നിന്ന് കോളജിലേക്ക് ഇറങ്ങുമ്പോള്‍ താന്‍ ഓടിക്കുന്ന സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളജിലേക്ക് എത്താന്‍ ഒരു കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിന്റെ ഇടയിലൂടെ പാമ്പ് തല പൊക്കി വന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയെങ്കിലും ആത്മധൈര്യം കൈവരിച്ച് രണ്ടാമത്തെ ബ്രേക്ക് പിടിച്ച് വണ്ടി നിര്‍ത്തിയാണ് ഷറഫുന്നീസ വാഹനത്തില്‍ നിന്നിറങ്ങി പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.സ്‌കൂട്ടറിന്റെ മുന്‍ ഭാഗത്തുള്ള വിടവിലൂടെ പാമ്പ് അകത്തുകടന്നിരിക്കാമെന്നാണ് കരുതുന്നത്.

വലത്ത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാല്‍ പാമ്പിന് പരിക്കേല്‍ക്കും. അതുകൊണ്ട് ഇടത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാണ് ഷറഫുന്നിസ വണ്ടി നിര്‍ത്തിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ മെക്കാനിക്കിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ വന്ന് വണ്ടിയുടെ ബോഡി മാറ്റിയപ്പോഴാണ് വലിയ വിഷപ്പാമ്പിനെ കണ്ടത്.

أحدث أقدم