ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചു.. വയോധികനെ നിലം നക്കിത്തുടപ്പിച്ചു…


        
ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വിഭാഗത്തിൽപ്പെട്ട 60കാരനെക്കൊണ്ട് നിലം നക്കിത്തുടപ്പിച്ചു. ഉത്തർപ്രദേശിലെ ലഖ്നോവിൽ ആണ് സംഭവം.ആരോഗ്യപ്രശ്നങ്ങളുള്ള 60കാരൻ രാംപാൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ക്ഷേത്രത്തിന് സമീപം ഇരുന്നിരുന്നു. ഈ സമയം വെള്ളം കുടിക്കുന്നതിനിടെയാണ് ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറി ഉടമയായ പമ്മു എന്ന സ്വാമികാന്ത് അവിടേക്കുവന്ന് രാംപാൽ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് ആ​​ക്രമിച്ചത്. താൻ മനഃപൂർവം മൂത്രമൊഴിച്ചിട്ടില്ലെന്നും അസുഖം മൂലം അറിയാതെ സംഭവിച്ചതാകാമെന്നും രാംപാൽ പറഞ്ഞു.സ്വാമികാന്ത് ജാതിപരമായ അധിക്ഷേപങ്ങൾ നടത്തുകയും ആ പ്രദേശത്തേക്ക് വരരുതെന്ന് രാംപാലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാംപാലിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത യു.പി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ആർ.എസ്.എസുകാരനാണെന്ന് കോൺഗ്രസ് ആരോപിച്ചു.


        

أحدث أقدم