ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും!, മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്




പൊതു മൊബൈല്‍ ചാര്‍ജിങ് പോയന്റുകള്‍ (മാളുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിങ്’. സാധാരണ ചാര്‍ജിങ് കേബിള്‍ പോലെ തോന്നിക്കുന്ന ‘മാല്‍വെയര്‍ കേബിളുകള്‍’ ഉപയോഗിച്ചാണ് പൊതു ചാര്‍ജിങ് പോയന്റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. അതിനാല്‍ പൊതു ഇടങ്ങളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

കുറിപ്പ്:

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

പൊതു മൊബൈല്‍ ചാര്‍ജിങ് പോയന്റുകള്‍ (മാളുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിങ്’.

സാധാരണ ചാര്‍ജിങ് കേബിള്‍ പോലെ തോന്നിക്കുന്ന ‘മാല്‍വെയര്‍ കേബിളുകള്‍’ ഉപയോഗിച്ചാണ് പൊതു ചാര്‍ജിങ് പോയന്റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.

ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ.

പൊതു ഇടങ്ങളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.

പവര്‍ ബാങ്ക് ഉപയോഗിക്കുക.

യു.എസ്.ബി ഡേറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക.

കൂടാതെ പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പാറ്റേണ്‍ ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക.

പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്‍മാരല്ല. അതിനാല്‍, പൊതു ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുക
أحدث أقدم