പാമ്പാടി കെ.ജി. കോളേജ് എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം


കറുകച്ചാൽ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  പാമ്പാടി കെ.ജി. കോളേജ് എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രവും ബസ് സ്റ്റാൻഡും ശുചീകരിച്ചു. സമൂഹത്തിന് മാതൃകയാക്കാവുന്ന ഈ സംരംഭത്തിൽ കോളേജിലെ എൻ.സി.സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രത്തിലെയും ബസ് സ്റ്റാൻഡിലെയും പരിസരങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയെല്ലാം നീക്കം ചെയ്ത് ശുചീകരിച്ചു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ഈ പ്രവർത്തനം സഹായകമായി.

അണ്ടർ ഓഫീസർ ഷിബിൻ വി. മാത്തുകുട്ടി, സി.ക്യു.എം.എസ്. ജോജു ഷിബു എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
أحدث أقدم