പ്രതിമയിൽ മാലയിടാൻ ക്രെയിനിൽ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി..


ബിആർ അംബേദ്കറുടെ പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിനിൽ കുടുങ്ങിപ്പോയതിന് ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി. റൺ ഫോർ യൂണിറ്റി പരിപാടിക്കിടെയാണ് സംഭവം. ബിജെപി എംപി ഗണേഷ് സിങ് ആണ് പാർട്ടിപ്രവർത്തകരുടെ മുന്നിൽ വച്ച് ക്രെയിൻ ഓപ്പറേറ്ററുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

അംബേദ്കർ പ്രതിമയിൽ മാലയിട്ടതിന് ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ ക്രെയിൻ കുലുങ്ങുകയും പെട്ടന്ന് നിൽക്കുകയും ചെയ്തതോടെ എംപി ഭയചകിതനായി. ക്രെയിൻ താഴെയെത്തിയതോടെ പ്രകോപിതനായ എംപി പാർട്ടി പ്രവർത്തകരുടെയു ഉദ്യോഗസ്ഥരുടെയും മുന്നിൽ വച്ച് ക്രെയിൻ ജീവനക്കാരനെ തല്ലുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ക്രെയിനിന്റെ സാങ്കേതിക തകരാർ കാരണമാണ് ക്രെയിന് കുലുക്കമുണ്ടായതെന്നാണ് ഓപ്പറേറ്റർ പറയുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് ക്രെയിൻ കുലുങ്ങി പെട്ടന്ന് നിന്നതോടെ എംപി ഭയചകിതനായി. തുടർന്ന് പ്രകോപിതനായ എംപി ഓപ്പറേറ്ററെ വിളിച്ചുവരുത്തിയ ശേഷം മുഖത്ത് അടിക്കുകയായിരുന്നു.

أحدث أقدم