ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ


എറണാകുളം കോതമംഗലത്ത് ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു. വീടുകയറി ആക്രമിച്ചതടക്കം പ്രതിക്കെതിരെ മൂവാറ്റുപുഴ, കുറുപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

أحدث أقدم