കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഭരണ ചുമതല വിശ്വാസികള്‍ക്ക് നല്‍കണം. ഈശ്വര വിശ്വാസികളല്ലാത്ത മുഴുവന്‍ ഭരണകര്‍ത്താക്കളെയും അടിയന്തരമായി ദേവസ്വം ഭരണത്തില്‍ നിന്നും മാറ്റി പകരം ഈശ്വര വിശ്വാസികളെ നിയമിക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. സമാന ആവശ്യം ബിജെപിയും മുന്നോട്ടുവച്ചിരുന്നു.
കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭരായ ദൈവജ്ഞന്മാരുടെ പട്ടിക തയ്യാറാക്കി തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ ശബരിമല ധര്‍മ്മശാസ്താവിന്റെ മുന്നില്‍ വച്ച് ആ പട്ടിക പൂജ ചെയ്ത് മേല്‍ശാന്തി നിയമനത്തിലെന്ന പോലെ നറുക്കെടുപ്പിലൂടെ മുഖ്യ ജ്യോതിഷനെയും മറ്റ് ജ്യോതിഷന്മാരെയും തിരഞ്ഞെടുത്ത് വേണം ദേവപ്രശ്നം നടത്താനെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. കോടതി ഹിതത്തിനും അപ്പുറം ഭഗവാന്റെ ഹിതമാണ് നിറവേറ്റേണ്ടതെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു.