ചെളിക്കുളമായ ഗ്രൗണ്ടിൽ വടംവലി മത്സരം, കുട്ടികൾ തെന്നിവീണു; സ്കൂൾ കായിക മേളയിൽ വടംവലി മത്സരം നിർത്തിവെച്ചതിനെതിരെ പ്രതിഷേധം


സംസ്ഥാന സ്കൂൾ കായിക മേളയിൽ വടംവലി മത്സരം വിവാദത്തിൽ. ചെളിക്കുളമായ ഗ്രൗണ്ടിൽ വടംവലി മത്സരം നടത്തിയതാണ് വിവാദമായത്. വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. ഈ ​ഗ്രൗണ്ടിൽ ചെളി നിറഞ്ഞിരുന്നു. മത്സരം തുടങ്ങിയതോടെ മത്സരാർത്ഥികൾ ചെളിയിൽ തെന്നിവീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ മാത്രം നടത്തി വടംവലി മത്സരം അവസാനിപ്പിച്ചു. നാളെ മറ്റൊരു വേദിയിൽ മത്സരം നടത്തുമെന്ന് സംഘാടകർ അറിയിച്ചതോടെ പ്രതിഷേധവുമായി ഇന്ന് മത്സരിച്ചു തോറ്റ ടീമുകൾ രം​ഗത്തെത്തി. വീണ്ടും അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

Previous Post Next Post