മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ചു.. കാൽനടയാത്രക്കാർക്ക്…


മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആർബി ഗ്രേഡ് എസ് ഐ ബിജുമോൻ ആണ് മദ്യപിച്ച് അപകടം ഉണ്ടാക്കിയത്. വൈകീട്ട് ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.അവിടെവെച്ച് രണ്ടു ബൈക്കുകൾക്കും ഒരു കാറിനും നേരെ ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.

വഴിയരികിലുണ്ടായിരുന്ന കാൽനടയാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ സഞ്ചരിച്ച കാറും തടഞ്ഞുവെച്ചു. പിന്നീട് കട്ടപ്പനയിൽ നിന്നും പൊലീസ് എത്തിയശേഷമാണ് തടഞ്ഞുവെച്ച ഇയാളെ കാറിൽ നിന്നും പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

Previous Post Next Post