പാകിസ്താന് പതനമുണ്ടായാൽ ലോകത്തിന്റെ പകുതിയും കൂടെ കൊണ്ടുപോകുമെന്ന് നേരെത്തെ അസിം മുനീർ ഭീഷണി മുഴക്കിയിരുന്നു.
പാകിസ്താൻ അതിർത്തിയിൽ താലിബാൻ കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടിരിക്കെയാണ് സൈനിക മേധാവി ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ഇതിനിടെ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി. പാകിസ്താന്റെ ഓരോ ഇഞ്ച് പ്രദേശവും ഇപ്പോൾ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.