സ്ത്രീയുടെ മകൾക്കെതിരെ മോശമായി പെരുമാറിയ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ രംഗത്തെത്തി. പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് സൂചന. മകൾ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ കടയിലെത്തി യുവാവിനെ അടിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ.