മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ എസ്എഫ്ഐ വിജയത്തിൽ അവസാന നിമിഷം കെഎസ്‌യു എസ്എഫ്ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചു.


മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ എസ്എഫ്ഐ വിജയത്തിൽ അവസാന നിമിഷം കെഎസ്‌യു എസ്എഫ്ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചു. കെഎസ്യൂ രാഷ്ട്രീയ വ്യഭിചാരമാണ് നടത്തിയതെന്ന് എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനുമൂളി പറഞ്ഞു. പത്തുവർഷത്തിന് ശേഷമാണ് കോളജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്.ചെയർമാൻ,വൈസ് ചെയർമാൻ, ജോയിൻ സെക്രട്ടറി,മാഗസിൻ എഡിറ്റർ, യു യു സി തുടങ്ങിയ പ്രധാന സീറ്റുകളിലാണ് എസ്എഫ് ഐ വിജയിച്ചത്. ജനറൽ സെക്രട്ടറി,ആർട്സ് ക്ലബ് സെക്രട്ടറി,യു യു സി എന്നീ മൂന്ന് സീറ്റുകളിൽ എംഎസ്എഫ് വിജയിച്ചു. ഫ്രറ്റേണിറ്റി ജനറൽ ക്യാപ്റ്റൻ സീറ്റ് ഉൾപെടെ മൂന്ന് സീറ്റുകളിൽ വിജയിച്ചു. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എസ്എഫ്ഐ മത്സരിച്ചില്ല.ഫ്രറ്റേണിറ്റി സ്ഥാനാർത്ഥിക്ക് എസ്എഫ്ഐ വോട്ടു ചെയ്തു. ജനറൽ സീറ്റുകളിൽ എസ്എഫ്ഐക്ക് ഫ്രറ്റേണിറ്റി വോട്ടു ചെയ്തു.വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കോളേജിലെ യൂണിറ്റ് കമ്മിറ്റി ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു.
أحدث أقدم