പ്രാർത്ഥനകൾ വിഫലം; മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽപെട്ട പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

        

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ. 2 ആഴ്ച മുൻപാണ് മൊസാംബിക്കിൽ ബോട്ടപകടമുണ്ടായത്. മലയാളികളായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. കൊല്ലം സ്വദേശി ശ്രീരാ​ഗിൻ്റെ മൃതദേഹം കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചിരുന്നു.
أحدث أقدم