അനധികൃതമായി കടത്തിയ കോടികളുടെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ….

        

അനധികൃതമായി കടത്തിയ രണ്ട് കോടി അൻപത്തി നാല് ലക്ഷത്തി അൻപതിനായിരം രൂപയുടെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശി ഭവാനി സിംഗ് ആണ് പിടിയിലായത്. വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവരികയായിരുന്നു. ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് കറൻസി പിടികൂടിയത്. യുവാവിനെ കസ്റ്റഡിയിലെടുത്ത എക്സൈസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ്.
Previous Post Next Post