പളളിക്കത്തോട്: പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയുടെ ബോർഡ് എടുത്ത് മാറ്റണം എന്നു പറഞ്ഞ് സമരം ചെയ്ത DYFI അല്പമെങ്കിലും അഭിമാനം ഉണ്ടെങ്കിൽ MLA യെ കൊണ്ട് അരുവിക്കുഴി - നെടുമാവ് റോഡിൻ്റെ എസ്റ്റിമേറ്റ് തുകയായ നാല് കോടി ഇരുപത്തിയൊന്ന് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി പത്ത് രൂപയിൽ കേരള സർക്കാർ നൽകേണ്ട മുപ്പത്തി ഏഴ് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി മൂന്നൂറ്റിമുപ്പത്തിയൊന്ന് രൂപ അനുവദിപ്പിച്ച് റോഡിൻ്റെ പുനർ നിർമ്മാണം ഉടൻ തുടങ്ങുവാൻ തയ്യാറാകണമെന്നും. ടെൻഡർ ആയി എന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കുന്ന MP യുടെ പൊറാട്ട് നാടകം അവസാനിപ്പിക്കണമെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിപിൻ കെ സുകുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ ഈ റോഡിൻ്റെ ശോചിനീയാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാശ്യപ്പെട്ട് നിവേദനം നൽകുകയും ഉടൻ തന്നെ ജില്ലാ ഭരണകൂടവും ആയി മന്ത്രി ഫോണിൽ ബന്ധപ്പെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാലാണ് റോഡ് പുനർനിർമ്മാണം താമസിക്കുന്നതെന്ന് രേഖാമൂലം മറുപടി നൽകുകയും ചെയ്തു. കലുങ്ക് സഭയെ അവഹേളിക്കുന്നവർ ജനങ്ങളുടെ ഇത്തരം ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.