മീനടം: മീനടം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ കേരള ചരിത്രത്തിൽ ആദ്യമായി ഗ്രാമസഭയോടൊപ്പം നടത്തിയ പ്രവാസി ഗ്രാമസഭ ചാണ്ടി ഉമ്മ/ൻ MLA ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങൾ കൊണ്ടും വൈവിധ്യങ്ങൾ കൊണ്ടും ശ്രദ്ധയാകർഷിച്ചു.
10-ാം വാർഡ് മെമ്പർ റെജി ചാക്കോയാണ് വ്യത്യസ്തമായ രീതിയിൽ ഈ ഗ്രാമസഭ സംഘടിപ്പിച്ചത്. ഗവ: സെപ്യൂട്ടി സെക്രട്ടറി പദവിയിൽ നിന്നും വിരമിച്ച ഗ്രാമസഭാഗം ജോസഫ് സ്കറിയായേയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗംഗ.ജി, ഗായത്രി സന്തോഷ്, അലീന അന്ന അശോക്, അന്ന സൂസൻ സജി, അനീറ്റ അന്ന ചെറിയാൻ എന്നിവർക്ക് മൊമൻ്റോ നൽകി ഗ്രാമസഭ ആദരിച്ചു. ഗ്രാമസഭയിൽ നേരിട്ട് 220 -ൽ പരം ആളുകളും ഗ്രാമസഭയോടൊപ്പം ഓൺലൈനായി നടത്തിയ പ്രവാസിഗ്രാമസഭചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്തു
ഓൺലൈനായി നിരവധി പ്രവാസികൾ പങ്കെടുത്തു. നേരിൽ പങ്കെടുക്കുവാനെത്തിയവർക്കെല്ലാം വിവിധ രീതിയിലുള്ള ഉച്ചഭക്ഷണവും നൽകി വേറിട്ടു നടന്ന ഈ ഗ്രാമസഭ നാടിന് ഒരു പുതിയ അനുഭവമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോനിച്ചൻ കിഴക്കേടം അദ്ധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ വാർഡ് ജനപ്രതിനിധിയും വികസന കാര്യ ചെയർമാനുമായ റെജി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു വിശ്വൻ, ക്ഷേമകാര്യ ചെയർപേഴ്സൻ ലീൻ മാത്യു, രമണി ശശിധരൻ, ലാലി വർഗീസ്, സൂസൻചാണ്ടി, ഗിരിന്ദ്രൻ,ബെന്നി അടിച്ചിറ, ടോം സെബാസ്റ്റ്യൻ, റെജി സ്കറിയ തുടങ്ങിയവർ ആശംസ അറിയിച്ചു