കോട്ടയം : തമ്പലക്കാട് മരണമൊഴി എഴുതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു, ആര്‍എസ്എസ് ശാഖയിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകള്‍ മരണമൊഴിയായി എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്ത ശേഷമാണ് തമ്പലക്കാട് സ്വദേശിയായ അനന്തു ജീവനൊടുക്കിയത്.
നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു.
ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്, ‘മൂന്നോ നാലോ വയസുളളപ്പോള്‍ മുതല്‍ എന്റെ അയല്‍വാസിയായ ആ പിതൃശൂന്യന്‍ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങള്‍ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാള്‍. എന്നെ ആര്‍എസ്എസ് ക്യാംപില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം.
പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ
കുട്ടിക്കാലത്തുതന്നെ എന്നെ ശാഖയില്‍ ചേര്‍ത്തു. നാലുവയസ് മുതല്‍ പീഡനത്തിന് ഇരയായി. സജീവ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകനാണ് ചൂഷണം ചെയ്തത്. ആളുടെ പേര് ഓര്‍ക്കുന്നില്ല, പക്ഷേ ഐടിസി, ഒടിസി ക്യാമ്ബുകളില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ദണ്ഡ ഉപയോഗിച്ച് കാരണമില്ലാതെ അടിച്ചുവെന്നും അനന്തു വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നരവര്‍ഷമായി ചികിത്സയിലാണ്. ആറ് മാസമായി മരുന്ന് കഴിക്കുന്നുമുണ്ട്. പക്ഷേ മനസിനെ നിയന്ത്രിക്കാനായില്ല. വര്‍ഷങ്ങളോളം ആര്‍എസ്‌എസില്‍ പ്രവര്‍ത്തിച്ചു. ഇത്രയും വെറുപ്പുള്ള മറ്റൊരു സംഘടനയില്ല. ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്‌എസുകാരനെ സുഹൃത്താക്കരുത്. അത്രയ്ക്ക് വിഷംകൊണ്ട് നടക്കുന്നവരാണ് ആര്‍എസ്‌എസുകാര്‍.തന്നെ പോലെ ഒരുപാട് പേര്‍ ആര്‍എസ്‌എസുകാരാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ് പറയുന്നു. ഇപ്പോഴും ആര്‍എസ്‌എസ് ക്യാമ്ബുകളില്‍ നടക്കുന്നത് ചൂഷണമാണ്. അവരെയൊക്കെ ആര്‍എസ്‌എസില്‍ നിന്നും രക്ഷപെടുത്തി കൗണ്‍സിലിങ് കൊടുക്കണം. കാണിക്കാന്‍ തെളിവില്ലാത്തതുകൊണ്ട് പലരും ഈ പറയുന്നത് വിശ്വസിക്കില്ല, അതുകൊണ്ടാണ് ജീവിതം തന്നെ തെളിവായി നല്‍കുന്നത്. ലോകത്ത് ഒരു കുട്ടിയും താന്‍ അനുഭവിച്ചത് പോലെയുള്ള കാര്യങ്ങള്‍ അനുഭവിക്കരുതെന്നും കുറിപ്പ് പറയുന്നു