വാഴൂർ പള്ളിയിൽ സുവാർത്ത സംഗമം ഡിസംബർ 1 ന് ആരംഭിക്കും



 പുളിക്കൽ കവല: നോമ്പിന്റെ പുണ്യ ദിനത്തിൽ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പതിറ്റാണ്ടുകളായി നടത്തി വരുന്ന സുവാർത്ത സംഗമം 2025 നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യൽദോ നോമ്പ് ദിനത്തിൽ ഇടവകയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള 22 ഭവനങ്ങളിൽ നടത്തിവരുന്ന സംഗമത്തിൽ സന്ധ്യ നമസ്കാരം, ഗാനശുശ്രൂഷ, വചന സന്ദേശം,ഏവൻ ഗേയിലിയോൻ പ്രയാണം എന്നിവയാണ് മുഖ്യപരിപാടികൾ. പരിശുദ്ധ കാതോലിക്കാ ബാവയുടെ മാതൃ ദേവാലയം കൂടി ആയ വാഴൂർ പള്ളിയിലെ സുവാർത്ത സംഗമത്തിൽ പരിശുദ്ധ കാതോലിക്ക ബാവയും, മറ്റ് മെത്രാപ്പോലീത്തന്മാരും, വൈദിക ശ്രേഷ്ഠരും മുഖ്യപ്രഭാഷണങ്ങൾ നിർവഹിക്കും.  എല്ലാ ദിവസവും വൈകിട്ട് 5 30ന് ആരംഭിക്കുന്ന സംഗമത്തിൽ ദേവാലയത്തിൽ നിന്നും പ്രാർത്ഥിച്ച് ആശിർവദിച്ച് നൽകുന്ന ഏവൻഗേലിയോൻ, സംഗമം  നടക്കുന്ന ഭവനങ്ങളിൽ പ്രയാണമായി എത്തിക്കും. നവംബർ 30ന് ഏവൻഗേലിയോൻ  പ്രയാണത്തിന്റെ  ഉദ്ഘാടനം  വികാരി ഫാ. അലക്സ് തോമസ് നിർവഹിക്കും.  പുളിക്കൽ കവലയ്ക്ക് സമീപം മഠത്തിൽ തോമസ് പോളിന്റെ ഭവനത്തിൽ ഒന്നാം തീയതി വൈകിട്ട് 5. 30ന് സംഗമത്തിന്റെ  ഉദ്ഘാടനം യൂഹാനോൻ മാർ ദിയസ്കോറസ് മെത്രപോലീത്ത  നിർവഹിക്കും. വികാരി ഫാ. അലക്സ് തോമസ് നാഴൂരി മറ്റം, സഹ വികാരി ഫാ. ജോൺ സ്കറിയ നടുത്തൊട്ടിയിൽ, ട്രസ്റ്റി എം. എ. അന്ത്രയോസ് മറ്റത്തിൽ,  സെക്രട്ടറി രാജൻ ഐസക് കണ്ണന്താനം കൺവീനർമാരായ  കോര തോമസ്,  കുറിയാക്കോസ് കുര്യൻ എന്നിവർ നേതൃത്വം നൽകും.
Previous Post Next Post