2014ൽ ഗാസയിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികന്റെ മൃതദേഹം ഹമാസ് കൈമാറി…


ഒരു ദശാബ്ദത്തിലേറെ മുമ്പ് ഗാസയിൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികൻ ലെഫ്റ്റനന്റ് ഹദർ ഗോൾഡിന്റേതാണെന്ന് ഹമാസ് അവകാശപ്പെടുന്ന മൃതദേഹം ഇസ്രായേലിന് ലഭിച്ചതായി ഇസ്രയേൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ഞായറാഴ്ച അറിയിച്ചത്. 2014-ൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ അവസാന ദിവസങ്ങളിലാണ് ഗോൾഡിൻ കൊല്ലപ്പെട്ടത്, അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഗാസയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹമാസ് കൈമാറിയ മൃതദേഹം ഉടൻ തന്നെ തിരിച്ചറിയൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. നേരത്തെ ബന്ദികളാക്കപ്പെട്ടവരിൽ മരിച്ചവരുടെ മൃതദേഹം കൈമാറിയതിന് സമാനമായാണ് ഗോൾഡിന്റെ മൃതദേഹം ഹമാസ് എത്തിച്ചത്.

Previous Post Next Post