നക്ഷത്രഫലം 2025 നവംബർ 16 മുതൽ 22 വരെ


✒️ സജീവ് ശാസ്താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
ഫോൺ   96563 77700



അശ്വതി :  അപ്രതീക്ഷിത ധനനഷ്ടം നേരിടും, ആദ്യ മൂന്ന് ദിവസങ്ങൾ മാനസിക നിരാശ അധികരിക്കും ,   ബന്ധുജന സഹായം ലഭിക്കും. ആരോഗ്യപരമായി  വാരം അനുകൂലമല്ല.  തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 
 
ഭരണി  : തൊഴിൽ സംബന്ധമായ  കൂടിക്കാഴ്ചകളിൽ  അംഗീകാരം ലഭിക്കും. ബന്ധുജന ഗുണമനുഭവിക്കും.ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  

കാർത്തിക  : സാമ്പത്തികമായി വാരം  നല്ല ഫലങ്ങൾ നൽകും ,   പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് തിരിച്ചടികൾ , വാക്കുറപ്പിച്ച വിവാഹത്തിൽ  മാറ്റം സംഭവിക്കാം , ആരോഗ്യസ്ഥിതി മെച്ചപ്പെടും. സന്താനങ്ങൾക്കായി  പണച്ചെലവ്. 

രോഹിണി  : ഭൂമി വിൽപ്പനയിൽ തീരുമാനമാകും. അവിചാരിതമായി  പണച്ചെലവ് അധികരിക്കുവാൻ  ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. തൊഴിൽ രംഗത്ത് ഉന്നതി. മാതാവിന്  രോഗാരിഷ്ടതകൾ. 
മകയിരം : അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. ബന്ധുജനങ്ങളുടെ  പഴി കേൾക്കേണ്ടിവരും ,  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും

തിരുവാതിര :  പണമിടപാടുകളിൽ നേട്ടം,  തൊഴിൽ പരമായി  പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും.  

പുണർതം :  ഭൂമി  വാങ്ങുവാൻ തീരുമാനമെടുക്കും . ശ്വാസകോശ  രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   കുടുംബ  സ്വത്തിന്റെ അനുഭവമുണ്ടാകും. 

പൂയം :   ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 
ആയില്യം :  സാമ്പത്തികപരമായി നേട്ടം,  ആത്മീയ കാര്യങ്ങളില് ശ്രദ്ധ വർദ്ധിക്കും , ലോട്ടറികളിൽ നിന്ന് ചെറിയ ധനലാഭം പ്രതീക്ഷിക്കാം , യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംഭാഷണത്തിലൂടെ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം.  ലഹരിവസ്തുക്കളിൽ താൽപ്പര്യം വർദ്ധിക്കും . 

മകം :  ആരോഗ്യപരമായി   അനുകൂലം,  പുണ്യ സ്ഥല സന്ദർശനം നടത്തും ,  തൊഴിൽ പരമമായ മാറ്റങ്ങൾ,  മാനസിക ഉത്ക്കണ്ഠ അധികരിക്കും ,  .സുഹൃദ് സഹായം ലഭിക്കും . കുടുംബത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. 

പൂരം : ധനപരമായി  വാരം  അനുകൂലമാണ് ,  കുടുംബത്തിൽ അനുകൂല അന്തരീക്ഷം  , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക നിരാശ വര്ധിക്കും. .   വാഹനവിൽപ്പന യിലൂടെ ധനലാഭം ,ബന്ധുജന  സഹായം ലഭിക്കും. 
ഉത്രം : ആരോഗ്യ പരമായി വരം അനുകൂലമല്ല , .പ്രവർത്തന മേഖലയിൽ വിജയം കൈവരിക്കും .സന്താനങ്ങൾക്ക്  ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും ,  ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. വിദേശ തൊഴിൽ ശ്രമത്തിൽ തിരിച്ചടികൾ നേരിടും ,   കടങ്ങൾ  ചെറിയതോതിൽ വീട്ടുവാൻ സാധിക്കും. 

അത്തം :  ബിസിനസ്സിൽ അവിചാരിത ധനനഷ്ടം , ബന്ധുക്കളെ പിരിഞ്ഞു കഴിയേണ്ടിവരും , സുഹൃത്തുക്കൾക്കായി പണച്ചെലവ് .   കുടുംബ പരമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അന്യരുടെ സഹായം തേടും ,  .  തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.. 

ചിത്തിര :  യാത്രകൾ വേണ്ടിവരും ,  , സാമ്പത്തികമായ വിഷമതകൾ ശമിക്കും  , സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രധാന തൊഴിലില് നിന്ന്  വിട്ടു നിൽക്കേണ്ടിവരും , ഭക്ഷണ സുഖം കുറയും , സർക്കാരിൽ  നിന്ന് അനുകൂല തീരുമാനങ്ങൾ ലഭിക്കും. 

ചോതി : ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ  മാറ്റം ഉണ്ടാകും. സുഹൃദ് സന്ദർശനം നടത്തും ,  ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം കൈവരിക്കും,  പ്രേമബന്ധങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് മുതിർന്നവരിൽ നിന്ന് ശ്കതമായ എതിർപ്പുകൾ നേരിടും . 

വിശാഖം :  സന്താനഗുണമനുഭവിക്കും. സാമ്പത്തികമായ  വിഷമാവസ്ഥകൾ തരണം ചെയ്യും , നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. മാനസികമായി സന്തോഷം വർധിക്കും. 
അനിഴം : ആരോഗ്യപരമായി അനുകൂലം . ധനപരമായ നേട്ടങ്ങൾ ,  സഞ്ചാരക്ലേശം വര്ധിക്കും.   ശാരീരിക സൗഖ്യം  വർദ്ധിക്കും ,  തൊഴിലന്വേഷണങ്ങൾ വിജയിക്കും , പൊതുരംഗത്തു  എതിര്പ്പുകള് നേരിടേണ്ടി വരും.

തൃക്കേട്ട :  ആരോഗ്യപരമായി അനുകൂല വാരമാണ് , അവിചാരിതമായ ധനലാഭമുണ്ടാകും. ഭക്ഷണ സുഖം വർദ്ധിക്കും ,  കടങ്ങൾ  വീട്ടുവാന് സാധിക്കും.ബന്ധു ജനസഹായം ലഭിക്കും.  തടസങ്ങൾ  തരണം ചെയ്യുവാന് സാധിക്കും. 

മൂലം : പ്രവർത്തനങ്ങൾക്ക്  അംഗീകാരം ലഭിക്കും ,  രോഗദുരിതത്തിൽ നിന്ന് മോചനം  ,തൊഴിൽ പരമായ നേട്ടങ്ങൾ  നേട്ടങ്ങൾ,   വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാവും . വ്യവഹാര വിജയം പ്രതീക്ഷിക്കാം.  മറ്റുള്ളവരുടെ സഹായത്താൽ  പ്രശ്നപരിഹാരമുണ്ടാകും . 
പൂരാടം : ആദ്യത്തെ മൂന്ന് ദിനങ്ങൾ പ്രതികൂലമായിരിക്കും , സന്താനങ്ങളെക്കൊണ്ടുള്ള  മനോവിഷമം അനുഭവിക്കും, സ്വന്തമായ ബിസിനസ്സിൽ  ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും. ദീര്ഘയാത്രകള് വേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ. 

ഉത്രാടം :  ദീർഘ യാത്രകൾ വേണ്ടിവരും  ,   സ്വദേശം വിട്ടുള്ള യാത്രകൾ ഉണ്ടാവും  സാമ്പത്തിക വിഷമങ്ങൾ തരണം ചെയ്യും , കുടുംബത്തില് ചെറിയ  പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. 

തിരുവോണം :   ബിസിനസ്സ് സംബന്ധമായ നേട്ടങ്ങൾ ,  , ആരോഗ്യപരമായ വിഷമതകൾ   ഔഷധ സേവയാൽ ശമിക്കും ,   തൊഴിൽ രംഗത്തെ  തടസ്സങ്ങൾ മാറും  , സാമ്പത്തികമായി നേട്ടങ്ങൾ , പ്രവർത്തന മാന്ദ്യം വിട്ടുമാറും , വിവാഹാലോചനകളിൽ അനുകൂല തീരുമാനം . 
അവിട്ടം : സാമ്പത്തിക വിഷമതകൾ  ശമിക്കും , ഉദരരോഗ സാദ്ധ്യത ,  ദാമ്പത്യവിരഹം അനുഭവിക്കും ,  ഗൃഹനിർമ്മാണം  നീട്ടിവെയ്ക്കേണ്ടിവരും .വാരത്തിന്റെ അവസാനത്തോടെ ആരോഗ്യവിഷമതകൾ ഒഴിയും, പുതിയ ബിസിനസുകൾക്ക്  അനുകൂല സമയമല്ല . 

ചതയം  : ബന്ധു ജനങ്ങൾ മൂലം മാനസിക വിഷമങ്ങൾ  ഉണ്ടായേക്കാം, തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും,  യാത്രകൾ വേണ്ടിവരും , ബിസിനസ്സ് വഴി നേട്ടം ,  ബന്ധുജന വിരഹം അനുഭവിക്കും . 

പൂരുരുട്ടാതി  : ധനപരമായി വാരം അനുകൂലമല്ല ,  കർമ്മ രംഗത്ത് നേരിയ തടസ്സങ്ങൾ ,  സൗഹൃദങ്ങളിൽ ഉലച്ചിൽ,  മറ്റുള്ളവരെ അമിതമായി ആശ്രയിച്ചു നിരാശ നേരിടും  വാരത്തിന്റെ അവസാനത്തോടെ കാര്യ വിജയം , പ്രവർത്തനരംഗത്ത്  വിജയം എന്നിവയുണ്ടാകും. 
ഉത്രട്ടാതി  : പുതിയ തൊഴിലുകൾ തേടുന്നവർക്ക്  അനുകൂല ഫലം, സഹായികളില് നിന്നുള്ള ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധി ക്കും.. ദീർഘകാലമായ വ്യവഹാരങ്ങളില് വിജയം നേടും.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും . 

രേവതി :മാനസിക വിഷമങ്ങൾ ശമിക്കും  ,  വ്യവഹാരങ്ങളിൽ  തീരുമാനം ഉണ്ടാവും , യാത്രകൾ വേണ്ടിവരും. സാമ്പത്തിക വിഷമതകൾ വിട്ടൊഴിയും . ബിസിനസ്സിൽ നേട്ടങ്ങൾ, ഔഷധ സേവ വേണ്ടിവരും , ഭവനത്തിൽ ശാന്തതയുണ്ടാകും.
أحدث أقدم