✒️ സജീവ് ശാസ്താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ്
ഫോൺ 96563 77700
അശ്വതി : മനഃ സംഘർഷം അധികരിക്കും. ജോലിയിൽ ശ്രദ്ധ കുറയും യാത്രകളിലൂടെ നേട്ടം, ജോലി തേടിയുള്ള യാത്രകൾ നടത്തും. കാലാവസ്ഥാജന്യ രോഗസാദ്ധ്യത, കടം നല്കിയിരുന്ന പണം തിരികെ ലഭിക്കും. കർമ്മ രംഗത്ത് മാറ്റം.
ഭരണി : വ്യാപാര രംഗത്ത് നേട്ടം, വിവാഹ കാര്യത്തിൽ ബന്ധുജന സഹായം, മത്സരപരീക്ഷകളിൽ വിജയം.അകന്നു കഴിഞ്ഞിരുന്ന ദമ്പതികളുടെ പിണക്കം അവസാനിക്കും , ഭൂമി സംബന്ധമായ ഇടപാടുകൾ വഴി നേട്ടം, കലാ രംഗത്ത് നേട്ടം, പുതിയ ജോലിയിൽ പ്രവേശിക്കുവാൻ യോഗം.
കാർത്തിക : ആരോഗ്യ വിഷമതകൾ, ഔഷധ സേവ വേണ്ടിവരും. അമിതാവേശം മൂലം സാമ്പത്തിക നഷ്ടം, വ്യാപാര രംഗത്ത് തടസ്സങ്ങൾ, ബന്ധു ജന വിരോധം , സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങൾ , മാനസികമായ സംഘർഷം .
രോഹിണി : സുഹൃത്തുക്കൾ സഹായിക്കും , പൊതുവിൽ സന്തോഷ വർദ്ധന, തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ . ഭാവി കാര്യത്തിൽ ഉചിതമായ തീരുമാനം , ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും, വിവാഹ ആലോചനയിൽ പുരോഗതി
മകയിരം : മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും .അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.
തിരുവാതിര : യാത്രാവേളകളിൽ ധനനഷ്ടം വ്യവഹാരങ്ങളിൽ തിരിച്ചടികൾ, കൂടുതൽ യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം.
പുണർതം : അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും, ഉപഹാരങ്ങൾ ലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ആരോഗ്യ പരമായ വിഷമതകൾ, വിദ്യാർത്ഥികൾക്ക് പ്രതികൂല സമയമാണ് . അലസത വർദ്ധിക്കും.
പൂയം : യാത്രകൾ വേണ്ടിവരും, .സഹോദ രങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ, മാനസിക ക്ഷമ കുറയും അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും, തലവേദന, പനി എന്നിവയ്ക്ക് സാദ്ധ്യത, സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും.
ആയില്യം : മംഗള കർമ്മങ്ങളിൽ സംബന്ധിക്കും കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, മാതാവിന് അരിഷ്ടത.ബിസിനസ്സിൽ അവിചാരിത ധന നഷ്ടം , സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത.
മകം : തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം. അപവാദം പ്രചരിപ്പിച്ച് പഴി കേൾക്കേണ്ടിവരും, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും.
പൂരം :,തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും,
ഉദ്ധിഷ്ട കാര്യങ്ങളിൽ വിഘ്നം, കൂടുതലായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും, പെട്ടെന്നുള്ള തീരുമാനങ്ങളിൽ അബദ്ധങ്ങൾ സംഭവിക്കാം.
ഉത്രം : സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ , സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും, സന്താനങ്ങൾക്ക് അരിഷ്ടത. അവർക്ക് ഔഷധ സേവ വേണ്ടിവരും.
അത്തം :.സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിലിൽ നിന്ന് സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം. ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, സുഹൃദ് സഹായം വർദ്ധിക്കും തൊഴിൽ പരമായ നേട്ടങ്ങൾ.
ചിത്തിര : സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.
തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, വിവാഹ തീരുമാനമെടുക്കും , പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.
ചോതി : പണമിടപാടുകളിൽ നേട്ടം , ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും , വിശ്രമം കുറയും , വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും.
വിശാഖം : തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും,
അനിഴം : സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും,
തൃക്കേട്ട : ജീവിത പങ്കാളിക്ക് രോഗാരിഷ്ടത , ആരോഗ്യ പരമായ പുരോഗതി, തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , സഹായ പ്രവർത്തനങ്ങൾ നടത്തും, കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
മൂലം : ശാരീരികവും മാനസികവുമായ വിഷമതകൾ, സാമ്പത്തിക വിഷമതകൾ മറികടക്കുവാൻ പണം കടം വാങ്ങും , പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത, ദാമ്പത്യപ്രശ്നങ്ങൾ .
പൂരാടം : സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി.സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, , മനസ്സിനെ അനാവശ്യ ചിന്ത കൾ അലട്ടും, ഭവനത്തിൽ മരാമത്തു പണികൾ, യാത്രകൾ വേണ്ടിവരും.
ഉത്രാടം : സന്താനങ്ങൾക്ക് ഉന്നത വിജയം, ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും , ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കും,
തിരുവോണം : തൊഴിൽപരമായ മാറ്റങ്ങൾ. അടുത്ത സുഹൃത്തുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ സാധിക്കുകയില്ല, പരീക്ഷാ വിജയം, സഹോദര ഗുണം വർദ്ധിക്കും, സർക്കാർ രേഖകൾ ലഭിക്കും.
അവിട്ടം : ഉദര രോഗ സാദ്ധ്യത, ബിസിനസ്സിൽ ധനലാഭം, തൊഴിൽഭാരം മൂലം മനഃ സംഘർഷം, ബന്ധു ജന സന്ദർശനം. ഔഷധ സേവ വേണ്ടിവരും, വ്യവഹാരങ്ങളിൽ ഏർപ്പെടും.: സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് കാര്യസാദ്ധ്യം .
ചതയം : വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം, സ്വഭവനം വിട്ട് യാത്ര വേണ്ടിവരും. മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ, തൊഴിൽപരമായ മാറ്റങ്ങൾ, ബിസിനസ്സിൽ നേട്ടങ്ങൾ. ഭൂമി വാഹന വിൽപ്പന വഴി ധനലാഭം.
പൂരുരുട്ടാതി : ഉദര രോഗ സാദ്ധ്യത, പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടുവാൻ സാധിക്കും,മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും.
ഉത്രട്ടാതി : പരീക്ഷാവിജയം . തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ വിജയം , സാമ്പത്തിക പ്രതിസന്ധി മറികടക്കും , ബന്ധുക്കളിൽ നിന്നുള്ള വിരോധം ഉണ്ടാവാതെ ശ്രദ്ധിക്കുക .പ്രണയ ബന്ധങ്ങളിൽ വിജയം, ഉടമ്പടികളിൽ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന് തീരുമാനമെടുക്കും. തൊഴിൽ പരമായ നേട്ടങ്ങൾ.
രേവതി : ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം, വാഹനത്തിന് അറ്റകുറ്റപ്പണികൾ .ദീർഘദൂര യാത്രകൾ വേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി സാദ്ധ്യത. ബന്ധുക്കളിൽ നിന്നുള്ള പിന്തുണയേറും , ദാമ്പത്യ കലഹത്തിന് ശമനം. സുഹൃത്തുക്കൾ വഴി സഹായം .