
വീട് കുത്തിത്തുറന്ന് 23 പവനും വജ്ജ്ര മോതിരവും പതിനായിരം രൂപയും കവര്‍ന്നു. പാലക്കാട് എലപ്പുള്ളി പോക്കോംതോടില് വിജയ് ശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി വീട് പൂട്ടി വിജയ് ശങ്കറും കുടുംബവും ഗുരുവായൂരില്‍ തൊഴാനായി പോയിരുന്നു. ഇന്ന് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയുടെ സ്വിച്ച് ഓഫ് ചെയ്ത ശേഷം അകത്തുകയറിയാണ് 23 പവന് സ്വര്‍ണവും ഡയമണ്ട് മോതിരവും മോഷ്ടിച്ചത്.