
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണറും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ വാസു റിമാൻഡിൽ. ഈ മാസം 24വരെയാണ് പത്തനംതിട്ട കോടതി റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് വാസുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസിൽ വാസുവിനെ എസ്ഐടി മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.