റോഡ് തടഞ്ഞ് കുറ്റപത്രസമർപ്പണ യോ​ഗം; യുഡിഎഫി​ന്റെ മേയർ സ്ഥാനാർത്ഥി ഉൾപ്പെടെ 25 ഓളം അം​ഗങ്ങൾക്കെതിരെ കേസ്


കൊല്ലത്ത് റോഡ് തടഞ്ഞ് യുഡിഎഫി​ന്റെ കുറ്റപത്രസമർപ്പണ യോഗം. അം​ഗങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. റോഡ് തടഞ്ഞ് പരിപാടി നടത്തിയതിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് അം​ഗങ്ങൾക്കെതിരെ കേസെടുത്തത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ അടക്കം 25 പ്രതികളാണുള്ളത്. യുഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥി എ.കെ ഹഫീസാണ് ഒന്നാം പ്രതി. ഗതാഗതം തടസപ്പെടുത്തി ധർണ സംഘടിപ്പിച്ചെന്നാണ് കേസ്.

Previous Post Next Post