
കൊല്ലത്ത് റോഡ് തടഞ്ഞ് യുഡിഎഫിന്റെ കുറ്റപത്രസമർപ്പണ യോഗം. അംഗങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. റോഡ് തടഞ്ഞ് പരിപാടി നടത്തിയതിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് അംഗങ്ങൾക്കെതിരെ കേസെടുത്തത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ അടക്കം 25 പ്രതികളാണുള്ളത്. യുഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥി എ.കെ ഹഫീസാണ് ഒന്നാം പ്രതി. ഗതാഗതം തടസപ്പെടുത്തി ധർണ സംഘടിപ്പിച്ചെന്നാണ് കേസ്.