കോട്ടയം ജില്ലയിൽ നാളെ (28-11-2025) പാമ്പാടി, കൂരോപ്പട, പുതുപ്പള്ളി, എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും




കോട്ടയം: ജില്ലയിൽ നാളെ (28-11-2025) തെങ്ങണ, ഗാന്ധിനഗർ, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവതെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ വരുന്ന വലിയകുളം, പുന്നക്കുന്ന് എന്നീ ട്രാൻസ്ഫോമറുകളിൽ വെള്ളിയാഴ്ച രാവിലെ 9മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിമ്പാടം അഗ്രികൾച്ചർ, തൈപ്പറമ്പ്, തേക്കും പാലം, ആംബ്രോസ് നാഗർ, എ എം റബർസ്, കലുങ്ക് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങുംപാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വട്ടമലപ്പടി, ദേവപുരം എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗിന്റെ ഭാഗമായി 9:00 AM മുതൽ 5:00 PM വരെ മൂത്തേടം, കൊച്ചുപറമ്പ്, മാതൃമല, പങ്ങട- ബാങ്ക്പടി, NSS പടി, പങ്ങട-മഠംപടി, മോഹം, തോട്ടപ്പള്ളി, പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

വെള്ളി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearance Work നടക്കുന്നതിനാൽ കട്ടക്കളം , ചെമ്മരപ്പള്ളിക്കുന്ന്, മണ്ഡപത്തിപ്പാറ, പനച്ചിപ്പാറ, G.K , വഴേമിൽ , ടെമ്പിൾ, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, പത്താം മൈൽ , പൂഞ്ഞാർ ടൗൺ , വെട്ടിപ്പറമ്പ് , ചെക്ക് ഡാം , ചേരിമല എന്നീ Transformer പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് , ഇടിഞ്ഞില്ലം , ശാസ്താ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ മറ്റക്കാട്, കിഷോർ, കടപുഴ, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വാഴയിൽ ലാറ്റക്സ്, സിഗ്നേച്ചർ ലാറ്റക്സ്, മരുതുംപാറ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പുംപടി,കുന്നത്തുകടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഴുവഞ്ചേരി, പുത്തൻപള്ളി, മീശമുക്ക്, നടപ്പുറം, അമ്മാനി, ഈസ്റ്റ്‌വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, പയ്യപ്പാടി, കൈതമറ്റം, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9:30 മണി മുതൽ വൈന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ 110 KV വർക്ക് നടക്കുന്നതിനാൽ രാജീവ് ഗാന്ധി കോളനി,പുലിയന്നൂർ അമ്പലം, അള്ളുങ്കൽ കുന്ന്, ശ്രീകുറുംബക്കാവ്, മരിയൻ ആശ്രമം, ആനക്കുളങ്ങര ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി ഏനാദി, കുഴിത്താർ, ഗ്രെയ്‌സ്, അയ്മനം വില്ലേജ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.15 മുതൽ ഉച്ചക്ക് 1.30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. LT ABC കേബിൾ വർക്കിന്റെ ഭാഗമായി ഇളങ്കാവ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

Previous Post Next Post