ഇരുമ്പുകമ്പി കണ്ണിൽതറച്ച് ഗുരുതര പരിക്ക്…രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസിന് അകമ്പടിയായി 4 ആംബുലൻസുകൾ…


ഇരുമ്പുകമ്പി കണ്ണില്‍ത്തറച്ച് ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന് സുരക്ഷിത പാതയൊരുക്കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. സ്വകാര്യ കണ്ണാശുപത്രിയിലേക്ക് വന്ന വാഹനത്തിന് വാളയാര്‍ മുതല്‍ കോയമ്പത്തൂരിലെ നാല് ആംബുലന്‍സുകളാണ് അകമ്പടി നല്‍കിയത്.

വണ്ടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുളള 185 കിലോമീറ്റര്‍ വെറും രണ്ടരമണിക്കൂര്‍ കൊണ്ട് ഓടിയെത്തി. അപകടത്തില്‍പ്പെട്ട എഴുപത്തിയഞ്ചുകാരനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വണ്ടൂരില്‍ നിന്നും കൊണ്ടുവരുന്ന വിവരം വെളളിയാഴ്ച്ച രാവിലെയാണ് ലഭിച്ചതെന്ന് സിങ്കാനല്ലൂര്‍ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ എസ് പ്രഭാത് പറഞ്ഞു.

Previous Post Next Post