കോട്ടയത്ത് ബിരിയാണിയില്‍ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ പിഴ.. സൊമാറ്റോയ്ക്ക് 25000 രൂപയും…


ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഏറ്റുമാനൂര്‍ സ്വദേശി വിഷ്ണു നല്‍കിയ പരാതിയിലാണ് നടപടി. ഹോട്ടല്‍ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവ്. ബിരിയാണിയുടെ വിലയും പരാതിക്കാരന് തിരികെ നല്‍കണം. സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിന് അതിരമ്പുഴയിലുളള ഒരു ഹോട്ടലില്‍ നിന്ന് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലാണ് വിഷ്ണുവിന് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോള്‍ ബിരിയാണിയുടെ വില തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ പണം ലഭിച്ചില്ല. ഇതോടെ വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.

أحدث أقدم