എന്നാൽ, വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലം ഒരു തുള്ളിപോലും ചോരയില്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. മറ്റ് തെളിവുകളും കണ്ടെത്താനായില്ല. ശനിയാഴ്ചയാണ് ജയ്പൂരിരെ നീർജ മോദി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അമൈറ (9) സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. അടുത്തുള്ള ആശുപത്രിയിൽ അമൈറയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസ് എടുക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി