രഹസ്യ വിവരം കിട്ടി ഉദ്യോഗസ്ഥരെത്തി.. മണ്ണ് മാറ്റി പരിശോധനയിൽ കണ്ടെത്തിയത്,750 ലിറ്റർ വാഷും മറ്റു ഉപകരണങ്ങളും


രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 750 ലിറ്റർ വാഷും മറ്റു ഉപകരണങ്ങളും.പാലക്കാട് പട്ടാമ്പിയിലാണ് എക്സൈസിന്റെ നേതൃത്വത്തിൽ വൻ വാറ്റുകേന്ദ്ര വേട്ട നടന്നത്. പട്ടാമ്പി താലൂക്കിലെ മുതുതല കൊഴിക്കോട്ടിരി സമീപത്ത് നിന്നുമാണ് മണ്ണിനടിയിൽ നിന്നും നാലു ബാരലുകൾ ആയി സൂക്ഷിച്ചിരുന്ന 750 ലിറ്റർ വാഷും മറ്റു ഉപകരണങ്ങളും കണ്ടെത്തി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പട്ടാമ്പി എക്സൈസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ മാരായ സൽമാൻ റസാലി പികെ, പ്രസന്നൻ കെ ഒ, കെ. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു. ഒ, ജയേഷ് . കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രതികളായി ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Previous Post Next Post