വസന്തത്തിന്റെ ഇടിമുഴക്കം” AKCC ബഹ്റൈൻ കേരളപ്പിറവി ആഘോഷിച്ചു




മനാമ :ബഹ്റൈൻ എ.കെ.സി. സി യുടെ കേരളപ്പിറവി ആഘോഷം, പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സ്കൂൾ ചെയർമാനുമായ ശ്രീ. ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.

കേരളവും, കുടുംബവും എന്ന വിഷയത്തെ ആസ്പദമാക്കി ജോജി കുരൃൻ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ ആശംസകൾ നേർന്നു.

വളരെ മനോഹരമായ ഗാന,നൃത്ത സന്ധ്യ അവതരിപ്പിച്ച അംഗങ്ങളുടെ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. എ.കെ. സി.സി. ഭാരവാഹികളായ, ജസ്റ്റിൻ ജോർജ്, അലക്സ് സ്കറിയ, മോൻസി മാത്യു, രതീഷ് സെബാസ്റ്റ്യൻ, ജൻസൻ ദേവസി,ഷിനോയ് പുള്ളിക്കൻ, ജോയ് പോളി, പോൾ ഉറുവത്ത്, ബിജു ആൻഡോ, ജെയിംസ് ജോസഫ്, റോയി ദാസ്, പ്രീജി ജേക്കബ്, ബൈജു തോമസ്, ബോബൻ, ജോഷി വിതയത്തിൽ എന്നിവർ നേതൃത്വം നൽകി.


ലേഡീസ് വിങ് ഭാരവാഹികളായ മെയ്മോൾ ചാൾസ്, ജിൻസി ജീവൻ,സിന്ധു ബൈജു, ലിവിൻ ജിബി,സെലിൻ ജെയിംസ്, ലിജി ജോൺസൺ, റിൻസി ഐസക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

യൂത്ത് കൗൺസിൽ ഭാരവാഹികളായ ജെന്നിഫർ ജീവൻ, അൽക ജയിംസ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു.

എ.കെ.സി.സി.ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും, ജിബി അലക്സ് നന്ദിയും പറഞ്ഞു.

أحدث أقدم