
എസ്ഐആർ നടപടികളിൽ ബിഎൽഒമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ. എസ്ഐആർ എന്യുമേറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്ന ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്റെ പ്രതികരണം. എത്രയും നേരത്തെ ലഭിക്കുന്നോ അത്രയും കുറ്റമറ്റതാക്കാൻ സാധിക്കും. മുൻ നിശ്ചയിച്ച സമയത്തിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.