SIR ജോലി സമ്മർദ്ദം കാരണം ആത്മഹത്യാ ഭീഷണിമുഴക്കി BLO. പൂഞ്ഞാർ മണ്ഡത്തിലെ 110-ാം ബൂത്തിലെ BLO ആൻ്റണിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്ക് ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നുവെന്നും പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു.
ഈ അടിമ പണി നിര്‍ത്തണം.ഇലക്ഷൻ കമ്മീഷൻ ചൂഷണം ചെയ്യുന്നുവെന്നും തൻ്റെ ജീവിതം തകരുന്നുവെന്നും ആൻ്റണി തൻ്റെ ഓഡിയോയില്‍ പറയുന്നു. താൻ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.