വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ വള മോഷ്ടിച്ചു; പ്രതിയെ മണിമല പോലീസ് പിടികൂടി


മണിമല: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ   വള മോഷ്ടിച്ച പ്രതി അറസ്റ്റിൽ.

പത്തനാപുരം പൂകുളഞ്ഞി
ഷാ മൻസിൽ ഷാ (28) ആണ് മണിമല പോലീസിന്റെ പിടിയിലായത്.
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി മരുമകൾ വെള്ളം എടുക്കാൻ പോയ സമയത്ത് വയോധികയുടെ കൈയിൽ നിന്നും വള മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

പ്രതിയുടെ പേരിൽ ശാസ്താംകോട്ട  വെഞ്ഞാറമൂട്, നൂറനാട് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മണിമല എസ് എച്ച് ഒ അനൂപ് ജോസ്, എസ് ഐ മാരായ ഉദയകുമാർ,  അനിൽ കെ പ്രകാശ്, എഎസ് ഐ ജോബി ജോസഫ്, സിപിഒ മാരായ അനിൽ എം എസ് , വിമൽ ബി നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post