പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍


ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ 55-ാം പ്രതി ഷാഹുൽ ഹമീദിനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. ഒമാനിലേക്ക് കടന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് എൻ ഐ എ പിടികൂടിയത്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുളളത്. പ്രതിയെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കി. കേസിൽ മൊത്തം 71 പ്രതികളാണ് ഉളളത്.

ഇന്നലെയാണ് ഷാഹുൽ ഹമീദിനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒമാനിൽ നിന്ന് ഡൽഹിയിൽ എത്തിക്കുകയും തുടർച്ച് കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഷാഹുലിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. കേസിൽ ഇനി ഏഴ് പ്രതികളെക്കൂടി കണ്ടെത്താനുണ്ട്.

أحدث أقدم