ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിക്കെത്താത്തവർക്കെതിരെ കടുത്ത നടപടിക്ക് ധനവകുപ്പ്. അവധി കഴിഞ്ഞ് തിരികെ കയറിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് ധനവകുപ്പ് സർക്കുലർ ഇറക്കി. അത്തരക്കാരെ കണ്ടെത്തി പിരിച്ചുവിടാനും അച്ചടക്ക നടപടി കർശനമായി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. വകുപ്പ് തലവന്മാർക്കാണ് ധനവകുപ്പിന്റെ നിർദ്ദേശം.
വിദേശത്തും മറ്റും ജോലിയ്ക്കായും, പഠന അവധിക്കായും ശൂന്യവേതന അവധിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യമായ തീയതിയിൽ തിരികെ ജോലിക്ക് പ്രവേശിക്കണം. ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിക്ക് എത്തിയില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ഇപ്പോഴും അവധിയില്‍ തുടരുന്നവരെ കണ്ടെത്തി പിരിച്ചുവിടാനാണ് നിര്‍ദ്ദേശം. അവധി അനുവദിച്ച തീയതി കഴിഞ്ഞിട്ടും വര്‍ഷങ്ങളോളം സര്‍വീസില്‍ തിരികെ കയറാത്തവരുണ്ട്. ഇവരെ കൃത്യമായി നടപടി എടുത്ത് പുറത്താക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം.
കൃത്യ സമയത്ത് നടപടി എടുക്കാത്തതിനാല്‍ പലര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം അടക്കം നല്‍കേണ്ടിവരുന്നു. ഇത് സര്‍ക്കാരിന് ഗുരുതര സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം ധനവകുപ്പ് പുറത്തിറക്കിയത്. കൃത്യമായി നടപടി എടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്കനടപടി വരുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.