കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർവകലാശാല വി സിക്കും രജിസ്ട്രാർക്കും മന്ത്രി നിർദ്ദേശം നൽകി. ആരോപണ വിധേയയായ ഫാക്കൽറ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വി സിയ്ക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
സംഭവം സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.