ആര്‍എസ്എസ് ക്യാമ്പിലെ ലൈംഗിക പീഡനം….യുവാവ് ആത്മഹത്യ ചെയ്യ്ത സംഭവം…കേസെടുത്ത് പൊൻകുന്നം പോലീസ്…


കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവാവിന്‍റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്.

യുവാവ് വീഡിയോയിൽ പറഞ്ഞ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെ പ്രതിയാക്കിയാണ് കേസ്. സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. മുമ്പ് തമ്പാനൂർ പൊലീസ് അന്വേഷിച്ച കേസ് പൊൻകുന്നത്തേക്ക് കൈമാറുകയായിരുന്നു.

ഒക്ടോബർ ഒമ്പതിന് ആണ് തമ്പാനൂരിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും ലൈംഗിക പീഡനത്തിന് ഇരയായി എന്നായിരുന്നു യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നത്. ആർഎസ്എസിനെതിരെ ആരോപണം ഉയർന്നതോടെ വിഷയം ദേശീയ തലത്തിൽ വരെ ചർച്ചയായിരുന്നു. കേരളത്തിലും ദില്ലിയിലും വലിയ പ്രക്ഷോഭങ്ങളും നടന്നു.

أحدث أقدم